25 April Thursday
ദേശാഭിമാനി 80–ാം വാർഷികം

സംഘാടകസമിതി 
രൂപീകരണം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

 

കൊല്ലം
ദേശാഭിമാനി 80–-ാം വാർഷികാഘോഷത്തിന്റെ ജില്ലാതല പരിപാടിയുടെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം വ്യാഴം വൈകിട്ട്‌ നാലിന്‌ പോളയത്തോട്‌ എൻ എസ്‌ സ്‌മാരകഹാളിൽ ചേരും. ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ ഉദ്‌ഘാടനംചെയ്യും. ജില്ലാതല വാർഷിക ആഘോഷം നവംബർ നാലിന്‌ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടക്കും. ചരിത്രപ്രദർശനം, സെമിനാർ, ആദരവ്‌ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. സംഘാടകസമിതി രൂപീകരണയോഗം പാർടി നേതാക്കളും പ്രവർത്തകരും വർഗ ബഹുജന സംഘടന പ്രവർത്തകരും ദേശാഭിമാനിയെ സ്‌നേഹിക്കുന്നരും പങ്കെടുത്ത്‌  വിജയിപ്പിക്കാൻ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, ദേശാഭിമാനി കൊല്ലം യൂണിറ്റ്‌ മാനേജർ ഐ സെയ്‌ഫ്‌ എന്നിവർ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top