വര്‍​ഗീയശക്തികളെ കൂട്ടുപിടിച്ച് കോണ്‍​ഗ്രസ് കേരളത്തെ കലാപഭൂമിയാക്കുന്നു: 
കെ എന്‍ ബാല​ഗോപാല്‍

തങ്ങള്‍കുഞ്ഞ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാ​ഗമായി നടന്ന പൊതുസമ്മേളനം കൊട്ടാരക്കര മുനിസിപ്പല്‍ 
മൈതാനത്ത് സിപിഐ എം കേന്ദ്രകമ്മിറ്റി അം​ഗം കെ എന്‍ ബാല​ഗോപാല്‍ ഉദ്ഘാടനംചെയ്യുന്നു


കൊട്ടാരക്കര  വർ​ഗീയശക്തികളെ കൂട്ടുപിടിച്ച് കേരളത്തെ കലാപഭൂമിയാക്കാനാണ് കോൺ​ഗ്രസ് ലക്ഷ്യമിടുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അം​ഗം കെ എൻ ബാല​ഗോപാൽ പറഞ്ഞു. തങ്ങൾകുഞ്ഞ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  ഇടതുപക്ഷത്തിന്റെ വളർച്ചയിലും സർക്കാരിന്റെ ജനസ്വാധീനത്തിലും വിളറിപൂണ്ട യുഡിഎഫ് അക്രമപരമ്പരയ്ക്ക് നേതൃത്വം നൽകുകയാണ്‌. ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രിയെ വിമാനത്തിൽ കയറി ആക്രമിക്കാൻ ശ്രമിച്ചവർക്ക് സ്വീകരണം നൽകുന്ന  കോൺ​ഗ്രസിനെ ജനം തിരിച്ചറിയുമെന്നും ബാല​ഗോപാൽ പറഞ്ഞു.  കെ വിജയകുമാർ അധ്യക്ഷനായി. ബി വേണു​ഗോപാൽ സ്വാ​ഗതം പറഞ്ഞു. എം നൗഷാദ് എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അം​ഗം പി എ എബ്രഹാം, ഏരിയ സെക്രട്ടറി പി കെ ജോൺസൻ, ജില്ലാ കമ്മിറ്റി അം​ഗങ്ങളായ പി അയിഷാപോറ്റി, ജി സുന്ദരേശൻ, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി വി രവീന്ദ്രൻനായർ, സി മുകേഷ്, എസ് ആർ രമേശ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News