24 April Wednesday

വര്‍​ഗീയശക്തികളെ കൂട്ടുപിടിച്ച് കോണ്‍​ഗ്രസ് കേരളത്തെ കലാപഭൂമിയാക്കുന്നു: 
കെ എന്‍ ബാല​ഗോപാല്‍

സ്വന്തം ലേഖകൻUpdated: Wednesday Jul 6, 2022

തങ്ങള്‍കുഞ്ഞ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാ​ഗമായി നടന്ന പൊതുസമ്മേളനം കൊട്ടാരക്കര മുനിസിപ്പല്‍ 
മൈതാനത്ത് സിപിഐ എം കേന്ദ്രകമ്മിറ്റി അം​ഗം കെ എന്‍ ബാല​ഗോപാല്‍ ഉദ്ഘാടനംചെയ്യുന്നു

കൊട്ടാരക്കര 
വർ​ഗീയശക്തികളെ കൂട്ടുപിടിച്ച് കേരളത്തെ കലാപഭൂമിയാക്കാനാണ് കോൺ​ഗ്രസ് ലക്ഷ്യമിടുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അം​ഗം കെ എൻ ബാല​ഗോപാൽ പറഞ്ഞു. തങ്ങൾകുഞ്ഞ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
ഇടതുപക്ഷത്തിന്റെ വളർച്ചയിലും സർക്കാരിന്റെ ജനസ്വാധീനത്തിലും വിളറിപൂണ്ട യുഡിഎഫ് അക്രമപരമ്പരയ്ക്ക് നേതൃത്വം നൽകുകയാണ്‌. ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രിയെ വിമാനത്തിൽ കയറി ആക്രമിക്കാൻ ശ്രമിച്ചവർക്ക് സ്വീകരണം നൽകുന്ന  കോൺ​ഗ്രസിനെ ജനം തിരിച്ചറിയുമെന്നും ബാല​ഗോപാൽ പറഞ്ഞു. 
കെ വിജയകുമാർ അധ്യക്ഷനായി. ബി വേണു​ഗോപാൽ സ്വാ​ഗതം പറഞ്ഞു. എം നൗഷാദ് എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അം​ഗം പി എ എബ്രഹാം, ഏരിയ സെക്രട്ടറി പി കെ ജോൺസൻ, ജില്ലാ കമ്മിറ്റി അം​ഗങ്ങളായ പി അയിഷാപോറ്റി, ജി സുന്ദരേശൻ, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി വി രവീന്ദ്രൻനായർ, സി മുകേഷ്, എസ് ആർ രമേശ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top