നിയമ ശിൽപ്പശാല സംഘടിപ്പിച്ചു

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നിയമ ശിൽപ്പശാല 
ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് കെ ബാബു ഉദ്‌ഘാടനംചെയ്യുന്നു


പുനലൂർ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നിയമ ശിൽപ്പശാല സംഘടിപ്പിച്ചു. കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് കെ ബാബു ഉദ്‌ഘാടനംചെയ്‌തു. അഡ്വ. എസ് എസ് ബിനു അധ്യക്ഷനായി. സ്വാഗതസംഘം ജനറൽ കൺവീനർ ബി ഷംനാദ് സ്വാഗതം പറഞ്ഞു. ചെയർമാൻ എസ് ബിജു, അഡ്വ. പാരിപ്പള്ളി ആർ രവീന്ദ്രൻ, അഡ്വ. കെ പി സജിനാഥ്, അഡ്വ. പി കെ ഷിബു, അഡ്വ. പി എസ് ചെറിയാൻ, അഡ്വ. പ്രദീപ് ചന്ദ്രൻ, അഡ്വ. ടി എം ജാഫർഖാൻ, അഡ്വ. എസ് പുഷ്പാനന്ദൻ, അഡ്വ. ജി എസ് സന്തോഷ്‌കുമാർ, അഡ്വ. റാണി ജാഫർ, അഡ്വ. സേതുമോഹൻ, അഡ്വ. സതീഷ്‌കുമാർ എന്നിവർ സംസാരിച്ചു. ‘ഫോറൻസിക് ലോ’ എന്ന വിഷയത്തിൽ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ്, ‘ഫോറസ്റ്റ് ലോസ്’ എന്ന വിഷയത്തിൽ ഹൈക്കോടതിയിലെ ഗവ. പ്ലീഡർ നാഗരാജ് നാരായണൻ, ക്രിമിനൽ നിയമങ്ങളെപ്പറ്റി അഡ്വ. പാരിപ്പള്ളി രവീന്ദ്രൻ എന്നിവർ ക്ലാസെടുത്തു. Read on deshabhimani.com

Related News