24 April Wednesday
ലോയേഴ്‌സ്‌ യൂണിയൻ ജില്ലാ സമ്മേളനം

നിയമ ശിൽപ്പശാല സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നിയമ ശിൽപ്പശാല 
ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് കെ ബാബു ഉദ്‌ഘാടനംചെയ്യുന്നു

പുനലൂർ
ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നിയമ ശിൽപ്പശാല സംഘടിപ്പിച്ചു. കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് കെ ബാബു ഉദ്‌ഘാടനംചെയ്‌തു. അഡ്വ. എസ് എസ് ബിനു അധ്യക്ഷനായി. സ്വാഗതസംഘം ജനറൽ കൺവീനർ ബി ഷംനാദ് സ്വാഗതം പറഞ്ഞു. ചെയർമാൻ എസ് ബിജു, അഡ്വ. പാരിപ്പള്ളി ആർ രവീന്ദ്രൻ, അഡ്വ. കെ പി സജിനാഥ്, അഡ്വ. പി കെ ഷിബു, അഡ്വ. പി എസ് ചെറിയാൻ, അഡ്വ. പ്രദീപ് ചന്ദ്രൻ, അഡ്വ. ടി എം ജാഫർഖാൻ, അഡ്വ. എസ് പുഷ്പാനന്ദൻ, അഡ്വ. ജി എസ് സന്തോഷ്‌കുമാർ, അഡ്വ. റാണി ജാഫർ, അഡ്വ. സേതുമോഹൻ, അഡ്വ. സതീഷ്‌കുമാർ എന്നിവർ സംസാരിച്ചു. ‘ഫോറൻസിക് ലോ’ എന്ന വിഷയത്തിൽ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ്, ‘ഫോറസ്റ്റ് ലോസ്’ എന്ന വിഷയത്തിൽ ഹൈക്കോടതിയിലെ ഗവ. പ്ലീഡർ നാഗരാജ് നാരായണൻ, ക്രിമിനൽ നിയമങ്ങളെപ്പറ്റി അഡ്വ. പാരിപ്പള്ളി രവീന്ദ്രൻ എന്നിവർ ക്ലാസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top