മഴക്കെടുതി അവലോകനയോഗം ചേര്‍ന്നു
കൊട്ടാരക്കര മഴക്കെടുതി വിലയിരുത്തുന്നതിനായി കൊട്ടാരക്കര താലൂക്ക് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി എന്നിവർ ഓൺലൈനിലൂടെ യോഗത്തിൽ പങ്കെടുത്തു. തീവ്രമഴ തുടരാനുള്ള സാധ്യത മുന്നിൽക്കണ്ട് മുൻകരുതലുകൾ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ നിർദേശിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തി സഹായങ്ങൾ എത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ വില്ലേജ് ഓഫീസർമാർ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. പുനലൂർ ആർഡിഒ എസ് ശശികുമാർ, ഡെപ്യൂട്ടി കലക്ടർ നിർമൽകുമാർ, മുനിസിപ്പൽ ചെയർമാൻ എ ഷാജു, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശിവപ്രസാദ്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹർഷകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ആർ രശ്മി, മന്ത്രി കെ എൻ ബാലഗോപാലിന്റെ പ്രതിനിധി പി കെ ജോൺസൻ, താലൂക്കിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com