29 March Friday

മഴക്കെടുതി 
അവലോകനയോ​ഗം ചേര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022
കൊട്ടാരക്കര 
മഴക്കെടുതി വിലയിരുത്തുന്നതിനായി കൊട്ടാരക്കര താലൂക്ക് കോൺഫറൻസ് ഹാളിൽ യോ​ഗം ചേർന്നു. മന്ത്രിമാരായ കെ എൻ ബാല​ഗോപാൽ, ജെ ചിഞ്ചുറാണി എന്നിവർ  ഓൺലൈനിലൂടെ യോ​ഗത്തിൽ പങ്കെടുത്തു. തീവ്രമഴ തുടരാനുള്ള സാധ്യത മുന്നിൽക്കണ്ട്  മുൻകരുതലുകൾ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി കെ എൻ ബാല​ഗോപാൽ നിർദേശിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തി സഹായങ്ങൾ എത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ വില്ലേജ് ഓഫീസർമാർ ജാ​ഗ്രത പാലിക്കണമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. 
  പുനലൂർ ആർഡിഒ എസ് ശശികുമാർ, ഡെപ്യൂട്ടി കലക്ടർ നിർമൽകുമാർ, മുനിസിപ്പൽ  ചെയർമാൻ എ ഷാജു, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശിവപ്രസാദ്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹർഷകുമാർ, ജില്ലാ പഞ്ചായത്ത് അം​ഗം ആർ രശ്മി, മന്ത്രി കെ എൻ ബാല​ഗോപാലിന്റെ പ്രതിനിധി പി കെ ജോൺസൻ, താലൂക്കിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ് ഉദ്യോ​ഗസ്ഥർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top