തുറമുഖ പ്രദേശത്ത് മീന്‍മാര്‍ക്കറ്റ് നിര്‍മാണം; 
സാധ്യതകള്‍ പരിശോധിക്കും

ജില്ലാ കലക്ടർ അഫ്സാന പർവീണിന്റെ നേതൃത്വത്തിൽ നടന്ന പരിശോധന


കൊല്ലം തുറമുഖപ്രദേശത്ത് മീൻമാർക്കറ്റ് നിർമിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് കലക്ടർ അഫ്‌സാന പർവീൺ. ഹാർബർ റോഡിൽ കച്ചവടം നടത്തിയിരുന്ന തൊഴിലാളികൾക്കായി മാർക്കറ്റ് പണിയുന്നതിന്റെ സാധ്യത പരിശോധിക്കാൻ വാടി, -തങ്കശ്ശേരി ഹാർബറുകൾ സന്ദർശിക്കുകയായിരുന്നു കലക്ടർ. ജോനകപ്പുറം, വാടി തുറമുഖങ്ങളുടെ മധ്യേയുള്ള ഒഴിഞ്ഞ പ്രദേശം പരിഗണിക്കും. പുതിയ മാസ്റ്റർപ്ലാൻ തയ്യാറാക്കും. നിയമസാധ്യതകളും പരിശോധിക്കും. സ്ഥലസൗകര്യം ലഭ്യമായാൽ കൊല്ലം കോർപറേഷന്റെ നേതൃത്വത്തിൽ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മീൻമാർക്കറ്റ്  തുടങ്ങും. മത്സ്യ-അനുബന്ധ തൊഴിലാളികൾക്ക് ബുദ്ധിമുട്ടാകാത്തവിധമാകും നിർമാണം. ഹാർബർപരിസരത്തെ ശുദ്ധീകരണപ്രവൃത്തികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഹരിതകർമസേനയിലെ പ്രത്യേകസംഘങ്ങളെ സജ്ജമാക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ വകുപ്പുകളെ കലക്ടർ ചുമതലപ്പെടുത്തി. Read on deshabhimani.com

Related News