20 April Saturday

തുറമുഖ പ്രദേശത്ത് മീന്‍മാര്‍ക്കറ്റ് നിര്‍മാണം; 
സാധ്യതകള്‍ പരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

ജില്ലാ കലക്ടർ അഫ്സാന പർവീണിന്റെ നേതൃത്വത്തിൽ നടന്ന പരിശോധന

കൊല്ലം

തുറമുഖപ്രദേശത്ത് മീൻമാർക്കറ്റ് നിർമിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് കലക്ടർ അഫ്‌സാന പർവീൺ. ഹാർബർ റോഡിൽ കച്ചവടം നടത്തിയിരുന്ന തൊഴിലാളികൾക്കായി മാർക്കറ്റ് പണിയുന്നതിന്റെ സാധ്യത പരിശോധിക്കാൻ വാടി, -തങ്കശ്ശേരി ഹാർബറുകൾ സന്ദർശിക്കുകയായിരുന്നു കലക്ടർ. ജോനകപ്പുറം, വാടി തുറമുഖങ്ങളുടെ മധ്യേയുള്ള ഒഴിഞ്ഞ പ്രദേശം പരിഗണിക്കും. പുതിയ മാസ്റ്റർപ്ലാൻ തയ്യാറാക്കും. നിയമസാധ്യതകളും പരിശോധിക്കും. സ്ഥലസൗകര്യം ലഭ്യമായാൽ കൊല്ലം കോർപറേഷന്റെ നേതൃത്വത്തിൽ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മീൻമാർക്കറ്റ്  തുടങ്ങും. മത്സ്യ-അനുബന്ധ തൊഴിലാളികൾക്ക് ബുദ്ധിമുട്ടാകാത്തവിധമാകും നിർമാണം. ഹാർബർപരിസരത്തെ ശുദ്ധീകരണപ്രവൃത്തികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഹരിതകർമസേനയിലെ പ്രത്യേകസംഘങ്ങളെ സജ്ജമാക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ വകുപ്പുകളെ കലക്ടർ ചുമതലപ്പെടുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top