സ്വകാര്യബസും 
പൊലീസ്‌ ജീപ്പും കൂട്ടിയിടിച്ചു

സ്വകാര്യ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടം


അഞ്ചൽ കൊട്ടാരക്കര ഡിവൈഎസ്‌പിയുടെ ഔദ്യോഗിക വാഹനവും സ്വകാര്യബസും കൂട്ടിയിടിച്ചു. അഞ്ചൽ എറം ഒറ്റത്തെങ്ങ് റോഡിലായിരിന്നു അപകടം. റോഡിലെ വെള്ളക്കെട്ട്‌ ഒഴിവാക്കാൻ നോക്കിയ കാൽനടയാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റിയ പൊലീസ്‌ ജീപ്പ്‌ സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. പൊലീസ് ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു. സ്വകാര്യ ബസിന്റെ മുൻഭാഗത്തും സാരമായ കേടുപാടുണ്ട്‌. Read on deshabhimani.com

Related News