കൊല്ലം– പുനലൂർ സർവീസ് റദ്ദാക്കി; 
തൊഴിലാളികൾ ഡിടിഒയെ ഉപരോധിച്ചു

കൊല്ലം –--പുനലൂർ കെഎസ്‌ആർടിസി സർവീസ് മാനേജ്മെന്റ്‌ റദ്ദാക്കിയതിനെതിരെ തൊഴിലാളി യൂണിയനുകൾ കൊല്ലം ഡിടിഒയെ ഉപരോധിച്ചപ്പോൾ


കൊല്ലം കൊല്ലം –-- പുനലൂർ കെഎസ്‌ആർടിസി സർവീസ് മാനേജ്മെന്റ്‌ ഏകപക്ഷീയമായി റദ്ദാക്കിയതിനെതിരെ വ്യാപകപ്രതിഷേധം.  തൊഴിലാളി യൂണിയനുകൾ കൊല്ലം ഡിടിഒയെ ഉപരോധിച്ചു.  ബുധനാഴ്‌ച മുതൽ നാല് കൊല്ലം -–-പുനലൂർ സർവീസുകൾ പുനരാരംഭിക്കാമെന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ നൽകിയ ഉറപ്പിന്റെ  അടിസ്ഥാനത്തിലാണ്‌ ഉപരോധം അവസാനിപ്പിച്ചത്‌. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ്‌ യുണിയനുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കെഎസ്‌ആർടിഇഎ (സിഐടിയു), ജില്ലാ ട്രഷറർ കെ അനിൽകുമാർ, പി സതീഷ് കുമാർ, വി ജയകുമാർ  എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News