29 March Friday

കൊല്ലം– പുനലൂർ സർവീസ് റദ്ദാക്കി; 
തൊഴിലാളികൾ ഡിടിഒയെ ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

കൊല്ലം –--പുനലൂർ കെഎസ്‌ആർടിസി സർവീസ് മാനേജ്മെന്റ്‌ റദ്ദാക്കിയതിനെതിരെ തൊഴിലാളി യൂണിയനുകൾ കൊല്ലം ഡിടിഒയെ ഉപരോധിച്ചപ്പോൾ

കൊല്ലം
കൊല്ലം –-- പുനലൂർ കെഎസ്‌ആർടിസി സർവീസ് മാനേജ്മെന്റ്‌ ഏകപക്ഷീയമായി റദ്ദാക്കിയതിനെതിരെ വ്യാപകപ്രതിഷേധം.  തൊഴിലാളി യൂണിയനുകൾ കൊല്ലം ഡിടിഒയെ ഉപരോധിച്ചു. 
ബുധനാഴ്‌ച മുതൽ നാല് കൊല്ലം -–-പുനലൂർ സർവീസുകൾ പുനരാരംഭിക്കാമെന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ നൽകിയ ഉറപ്പിന്റെ  അടിസ്ഥാനത്തിലാണ്‌ ഉപരോധം അവസാനിപ്പിച്ചത്‌. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ്‌ യുണിയനുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കെഎസ്‌ആർടിഇഎ (സിഐടിയു), ജില്ലാ ട്രഷറർ കെ അനിൽകുമാർ, പി സതീഷ് കുമാർ, വി ജയകുമാർ  എന്നിവർ സംസാരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top