കെഎസ്‌കെടിയു 
പെൻഷൻ സംരക്ഷണ സദസ്സ്

കെഎസ്‌കെടിയു പുത്തൂർ വില്ലേജ് കമ്മിറ്റി നേതൃത്വത്തിലുള്ള പെൻഷൻ 
സംരക്ഷണ സദസ്സ് സിപിഐ എം നെടുവത്തൂർ ഏരിയ സെക്രട്ടറി 
ജെ രാമാനുജൻ ഉദ്ഘാടനംചെയ്യുന്നു


എഴുകോൺ കെഎസ്‌കെടിയു പുത്തൂർ വില്ലേജ് കമ്മിറ്റി നേതൃത്വത്തിൽ പെൻഷൻ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. സിപിഐ എം നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ രാമാനുജൻ ഉദ്ഘാടനം ചെയ്തു. പി ആർ രാജു അധ്യക്ഷനായി. ഏരിയ പ്രസിഡന്റ്‌ എസ് ആർ ഗോപകുമാർ, സെക്രട്ടറി എസ് ബിനു, കെ രമേശൻ, സുജാതയമ്മ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News