ഓപ്പൺ ലൈബ്രറി ഉദ്ഘാടനംചെയ്തു

കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് ഹയർ സെക്കന്‍ഡറി സ്കൂളിൽ ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് നിർമിച്ച 
ഓപ്പൺ ലൈബ്രറി കൊട്ടാരക്കര ഡിവൈഎസ്‌പി ജി ഡി വിജയകുമാർ ഉദ്ഘാടനംചെയ്യുന്നു


കൊട്ടാരക്കര കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ്‌ ഗൈഡ്സ് നിർമിച്ച ഓപ്പൺ ലൈബ്രറിയും വായനയിടവും ഡിവൈഎസ്‌പി ജി ഡി വിജയകുമാർ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ എബി ഡാനിയൽ അധ്യക്ഷനായി. പിടിഎ പ്രസിഡന്റ്‌ കെ എസ്‌ രാധാകൃഷ്ണൻ, മുനിസിപ്പൽ കൗൺസിലർ ജയ്‌സി ജോൺ, സ്കൗട്ട് മാസ്റ്റർ രഞ്ജു തരകൻ, ഗൈഡ് ക്യാപ്റ്റൻ ജിജി കോശി, ജാൻസി സക്കറിയ, പൂർവവിദ്യാർഥികളായ ജെറിൻ, അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News