കേരഗ്രാമം പദ്ധതിയിൽ 
വളം വിതരണം തുടങ്ങി

പൂയപ്പള്ളി പഞ്ചായത്തിൽ ജൈവ വളം വിതരണം 
ജി എസ് ജയലാൽ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു


ഓയൂർ  കേരഗ്രാമം പദ്ധതി പ്രകാരം പൂയപ്പള്ളി പഞ്ചായത്തിൽ മൂന്നാം വർഷ ജൈവ വളം വിതരണം തുടങ്ങി. ജി എസ് ജയലാൽ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു.   കൊട്ടാരക്കര കൃഷി അസിസ്റ്റന്റ്‌ ഡയറക്ടർ ആർ ജയശ്രീ, ജില്ലാ പഞ്ചായത്ത്‌അംഗം അഡ്വ. ഷൈൻകുമാർ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ബി ബിന്ദു, കൃഷി ഓഫീസർ എസ് എൽ ദിവ്യ, കേരഗ്രാമം സെക്രട്ടറി ഷാജിലാൽ, ആർ ഉദയൻ, അന്നമ്മ ബേബി, സാബുവി ജോർജ്, സുരേഷ് ജേക്കബ്, എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News