അഭയംതേടി ചെറുകപ്പൽ കൊല്ലത്ത്‌

കൊല്ലം തുറമുഖത്ത്‌ അടുപ്പിച്ച ചെറുയാത്രാക്കപ്പൽ


 കൊല്ലം ന്യൂനമർദത്തെ തുടർന്ന്‌ ചുഴലിക്കാറ്റ്‌ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച്‌ യാത്രാമധ്യേ ചെറുയാത്രാക്കപ്പൽ (ഫെറി) കൊല്ലം തുറമുഖത്ത്‌ അടുപ്പിച്ചു. ‘യുപി ടൂറിസം’ എന്ന പേരിലുള്ള കപ്പലാണ്‌ ബുധനാഴ്‌ച രാവിലെ കൊല്ലം തുറമുഖത്ത്‌‌  എത്തിയത്‌. ഗോവയിലെ പനാജിയിൽനിന്ന്‌ ബംഗാളിലേക്ക്‌ പോകുംവഴിയാണ്‌ കപ്പൽ കൊല്ലം തുറമുഖത്ത്‌ നങ്കൂരമിട്ടത്‌. കപ്പൽ എത്തുന്നതിന്റെ ഭാഗമായി തുറമുഖത്ത്‌ സുരക്ഷാ പരിശോധനയും ആഴംകൂട്ടലും നടത്തിയിരുന്നു. Read on deshabhimani.com

Related News