24 April Wednesday

അഭയംതേടി ചെറുകപ്പൽ കൊല്ലത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

കൊല്ലം തുറമുഖത്ത്‌ അടുപ്പിച്ച ചെറുയാത്രാക്കപ്പൽ

 കൊല്ലം

ന്യൂനമർദത്തെ തുടർന്ന്‌ ചുഴലിക്കാറ്റ്‌ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച്‌ യാത്രാമധ്യേ ചെറുയാത്രാക്കപ്പൽ (ഫെറി) കൊല്ലം തുറമുഖത്ത്‌ അടുപ്പിച്ചു. ‘യുപി ടൂറിസം’ എന്ന പേരിലുള്ള കപ്പലാണ്‌ ബുധനാഴ്‌ച രാവിലെ കൊല്ലം തുറമുഖത്ത്‌‌ 
എത്തിയത്‌. ഗോവയിലെ പനാജിയിൽനിന്ന്‌ ബംഗാളിലേക്ക്‌ പോകുംവഴിയാണ്‌ കപ്പൽ കൊല്ലം തുറമുഖത്ത്‌ നങ്കൂരമിട്ടത്‌. കപ്പൽ എത്തുന്നതിന്റെ ഭാഗമായി തുറമുഖത്ത്‌ സുരക്ഷാ പരിശോധനയും ആഴംകൂട്ടലും നടത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top