ആയുഷ് ഇന്റഗ്രേറ്റഡ് 
ആശുപത്രിയാക്കാൻ 10.5 കോടി



  കൊട്ടാരക്കര കൊട്ടാരക്കര ആയുർവേദ ആശുപത്രിയെ ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയാക്കി മാറ്റുന്നതിന് 10.5 കോടി രൂപയുടെ അനുമതി ലഭിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ആശുപത്രി വികസനകാര്യത്തിൽ തുടർച്ച ഉണ്ടാക്കുന്നതിനായി മന്ത്രി സംസ്ഥാന ആയുഷ് അധികൃതരോടൊപ്പം ആശുപത്രി സന്ദർശിച്ചിരുന്നു. ആശുപത്രി വികസനത്തിനുവേണ്ട പദ്ധതി തയ്യാറാക്കാൻ ആയുഷ് അധികൃതർക്ക് നിർദേശം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ആയുഷ് അധികൃതർ തയ്യാറാക്കിയ വികസന പദ്ധതി പ്രകാരമാണ് 10.5 കോടി രൂപക്കുള്ള അനുമതി ലഭിച്ചത്. ആയുർവേദ ചികിത്സയ്ക്കു പുറമെ മറ്റു ചികിത്സാ സംവിധാനങ്ങളായ സിദ്ധ, യോഗ, നാച്ചുറോപ്പതി, യുനാനി  എന്നിവ ഇഷ്ടാനുസരണം തെരഞ്ഞെടുക്കുന്നതിനുള്ള സംവിധാനമാണ് ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയായി മാറുന്നതോടെ ലഭ്യമാക്കുന്നത്. ഇന്റഗ്രേറ്റഡ് ആശുപത്രിയായി മാറുന്നതോടെ സംയോജിത ചികിത്സാ സംവിധാനങ്ങൾക്കൊപ്പം ആശുപത്രിയുടെ അടിസ്ഥാനസൗകര്യ വികസനത്തിലും കുതിച്ചുചാട്ടമുണ്ടാകും. Read on deshabhimani.com

Related News