25 April Thursday
കൊട്ടാരക്കര ആയുര്‍വേദ ആശുപത്രി

ആയുഷ് ഇന്റഗ്രേറ്റഡ് 
ആശുപത്രിയാക്കാൻ 10.5 കോടി

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

 

കൊട്ടാരക്കര
കൊട്ടാരക്കര ആയുർവേദ ആശുപത്രിയെ ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയാക്കി മാറ്റുന്നതിന് 10.5 കോടി രൂപയുടെ അനുമതി ലഭിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ആശുപത്രി വികസനകാര്യത്തിൽ തുടർച്ച ഉണ്ടാക്കുന്നതിനായി മന്ത്രി സംസ്ഥാന ആയുഷ് അധികൃതരോടൊപ്പം ആശുപത്രി സന്ദർശിച്ചിരുന്നു. ആശുപത്രി വികസനത്തിനുവേണ്ട പദ്ധതി തയ്യാറാക്കാൻ ആയുഷ് അധികൃതർക്ക് നിർദേശം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ആയുഷ് അധികൃതർ തയ്യാറാക്കിയ വികസന പദ്ധതി പ്രകാരമാണ് 10.5 കോടി രൂപക്കുള്ള അനുമതി ലഭിച്ചത്. ആയുർവേദ ചികിത്സയ്ക്കു പുറമെ മറ്റു ചികിത്സാ സംവിധാനങ്ങളായ സിദ്ധ, യോഗ, നാച്ചുറോപ്പതി, യുനാനി  എന്നിവ ഇഷ്ടാനുസരണം തെരഞ്ഞെടുക്കുന്നതിനുള്ള സംവിധാനമാണ് ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയായി മാറുന്നതോടെ ലഭ്യമാക്കുന്നത്. ഇന്റഗ്രേറ്റഡ് ആശുപത്രിയായി മാറുന്നതോടെ സംയോജിത ചികിത്സാ സംവിധാനങ്ങൾക്കൊപ്പം ആശുപത്രിയുടെ അടിസ്ഥാനസൗകര്യ വികസനത്തിലും കുതിച്ചുചാട്ടമുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top