ചോള മണ്ഡലത്തിലേക്ക് 
ഡിവൈഎഫ്ഐ മാർച്ച്

ധനസ്ഥാപനമായ ചോളമണ്ഡലത്തിന്റെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്


കൊല്ലം  വായ്പാ തിരിച്ചടവ് മുടങ്ങിയ വീടുകൾക്ക് മുന്നിൽ  ഉടമസ്ഥാവകാശം എഴുതിപ്പിടിപ്പിച്ച സ്വകാര്യ പണമിടപാട് സ്ഥാപനമായ ചോള മണ്ഡലത്തിന്റെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.  ഡിവൈഎഫ്ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ഓഫീസിൽ കരിഓയിൽ ഒഴിച്ചു. ജില്ലാസെക്രട്ടറി എസ് ശ്യാംമോഹൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് റാഫി അധ്യക്ഷനായി.  സെക്രട്ടറി ടി പി അഭിമന്യു സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ശ്രീനാഥ്‌, ട്രഷറർ എസ് ഷബീർ, ജില്ലാകമ്മിറ്റി അംഗങ്ങളായ എം എസ് ശബരിനാഥ്, ബൈജു, അനന്തുപിള്ള, ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ എസ് അനന്തവിഷ്ണു, മാഹീൻ, ഗോകുൽ, അനന്തു, അഖിൽ അനിരുദ്ധൻ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News