08 May Wednesday

ചോള മണ്ഡലത്തിലേക്ക് 
ഡിവൈഎഫ്ഐ മാർച്ച്

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

ധനസ്ഥാപനമായ ചോളമണ്ഡലത്തിന്റെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്

കൊല്ലം 
വായ്പാ തിരിച്ചടവ് മുടങ്ങിയ വീടുകൾക്ക് മുന്നിൽ  ഉടമസ്ഥാവകാശം എഴുതിപ്പിടിപ്പിച്ച സ്വകാര്യ പണമിടപാട് സ്ഥാപനമായ ചോള മണ്ഡലത്തിന്റെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. 
ഡിവൈഎഫ്ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ഓഫീസിൽ കരിഓയിൽ ഒഴിച്ചു.
ജില്ലാസെക്രട്ടറി എസ് ശ്യാംമോഹൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് റാഫി അധ്യക്ഷനായി.  സെക്രട്ടറി ടി പി അഭിമന്യു സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ശ്രീനാഥ്‌, ട്രഷറർ എസ് ഷബീർ, ജില്ലാകമ്മിറ്റി അംഗങ്ങളായ എം എസ് ശബരിനാഥ്, ബൈജു, അനന്തുപിള്ള, ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ എസ് അനന്തവിഷ്ണു, മാഹീൻ, ഗോകുൽ, അനന്തു, അഖിൽ അനിരുദ്ധൻ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top