ജില്ലയില്‍ ഒരാൾക്കുകൂടി



കൊല്ലം ജില്ലയിൽ ഒരു പോസിറ്റീവ് കേസ് കൂടി ചൊവ്വാഴ്‌ച  റിപ്പോർട്ട് ചെയ്തു. കോവിഡ് 19 പോസിറ്റീവായ  പ്രാക്കുളം സ്വദേശിയുടെ കുടുംബാംഗമാണ് പരിശോധനയിൽ പോസിറ്റീവായി തെളിഞ്ഞത്. പ്രാക്കുളം സ്വദേശിയുമായി ഇടപെട്ട 139 പ്രൈമറി, 155 സെക്കൻഡറി കോണ്ടാക്ടുകൾ ഫീൽഡ് വിസിറ്റിലൂടെ പരിശോധന പൂർത്തിയാക്കി. പ്രൈമറി കോണ്ടാക്ടിന്റെ  സാമ്പിൾ പരിശോധനാ ഫലം വന്നപ്പോഴാണ് ഒരു കുടുംബാംഗം കൂടി കോവിഡ്  പോസിറ്റീവായത്. മറ്റുള്ളവരെല്ലാം നെഗറ്റീവാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നുവെന്നും ജാഗ്രത പാലിക്കണമെന്നും  കലക്ടർ ബി അബ്ദുൽ നാസർ അറിയിച്ചു. Read on deshabhimani.com

Related News