ടിആർ ആൻഡ്‌ ടി കമ്പനിയിൽ തൊഴിലാളികൾക്ക്‌ ശമ്പളം ലഭിച്ചു



ആര്യങ്കാവ് അമ്പനാട് ടിആർ ആൻഡ്‌ ടി കമ്പനിയിലെ തൊഴിലാളികൾക്ക് മുടങ്ങിയ ശമ്പളം ലഭിച്ചു. ഫെബ്രുവരിയിലെ  ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന്‌ 450 തൊഴിലാളികൾ പ്രതിഷേധത്തിലായിരുന്നു. സിഐടിയു ജില്ലാ കമ്മിറ്റി ഈ പ്രശ്നം തൊഴിൽ മന്ത്രി,  കലക്ടർ, ജില്ലാ ലേബർ ഓഫീസർ എന്നിവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെത്തുടർന്നാണ്‌  മാനേജ്മെന്റ് ശമ്പളം നൽകാൻ തയ്യാറായത്.  ഫെബ്രുവരിയിലെ ശമ്പളം മാർച്ച് 10നകം ആയിരുന്നു  ലഭിക്കേണ്ടിയിരുന്നത്‌. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ശമ്പളം ലഭിക്കാതിരുന്നതിനാൽ അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പലർക്കും സാധിച്ചിരുന്നില്ല. തൊഴിലാളികൾ നേരിട്ട പ്രതിസന്ധി ദേശാഭിമാനി വാർത്ത യാക്കിയിരുന്നു. Read on deshabhimani.com

Related News