തോപ്പിൽ രവി 
പുരസ്‌കാരം 
സോമൻ കടലൂരിന്



കൊല്ലം ഈ വർഷത്തെ തോപ്പിൽ രവി സാഹിത്യപുരസ്‌കാരം സോമൻ കടലൂരിന്റെ ‘പുള്ളിയൻ' നോവലിന് ലഭിച്ചു. 15,000രൂപയും ശിൽപ്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്. വി ജെ ജയിംസ്, ഡോ. എം ടി സുലേഖ, ഡോ. മുഞ്ഞിനാട് പത്മകുമാർ എന്നിവരാണ് പുരസ്കാരം നിർണയിച്ചത്. ഫെബ്രുവരി എട്ടിന് കൊല്ലത്ത്‌ തോപ്പിൽരവി അനുസ്മരണ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവാർഡ് സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എസ് സുധീശൻ അറിയിച്ചു.  Read on deshabhimani.com

Related News