എഴുപത്തഞ്ചാം രക്തസാക്ഷിത്വ ദിനം 
ആചരിച്ചു

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ മുഖ്യമന്ത്രി പിണറായി 
വിജയൻ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിക്കുന്നു


തിരുവനന്തപുരം മഹാത്മാഗാന്ധിയുടെ എഴുപത്തഞ്ചാം രക്തസാക്ഷിത്വ ദിനം സംസ്ഥാനത്ത്‌ വിപുലമായി ആചരിച്ചു. ഗാന്ധിപ്രതിമകളിൽ പുഷ്‌പാർച്ചന നടത്തിയും സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമടക്കം രണ്ടു മിനിറ്റ്‌ മൗനം ആചരിച്ചും രാഷ്ട്രപിതാവിനെ സ്‌മരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്‌പചക്രം അർപ്പിച്ചു. തുടർന്ന്‌ പൊലീസ് സേനാവിഭാഗത്തിന്റെ അഭിവാദ്യം സ്വീകരിച്ചു. ചീഫ് സെക്രട്ടറി വി പി ജോയ്‌, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, പൊതുഭരണ അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ തുടങ്ങിയവർ പങ്കെടുത്തു. നിയമസഭാവളപ്പിലെ ഗാന്ധിപ്രതിമയിൽ നിയമസഭാ സെക്രട്ടറി എ എം ബഷീർ പുഷ്‌പാർച്ചന നടത്തി. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി മനോഹരൻ നായർ പങ്കെടുത്തു. ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ ‘ഗാന്ധി സ്‌മൃതി’ സംഘടിപ്പിച്ചു. Read on deshabhimani.com

Related News