19 April Friday

എഴുപത്തഞ്ചാം രക്തസാക്ഷിത്വ ദിനം 
ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ മുഖ്യമന്ത്രി പിണറായി 
വിജയൻ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിക്കുന്നു


തിരുവനന്തപുരം
മഹാത്മാഗാന്ധിയുടെ എഴുപത്തഞ്ചാം രക്തസാക്ഷിത്വ ദിനം സംസ്ഥാനത്ത്‌ വിപുലമായി ആചരിച്ചു. ഗാന്ധിപ്രതിമകളിൽ പുഷ്‌പാർച്ചന നടത്തിയും സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമടക്കം രണ്ടു മിനിറ്റ്‌ മൗനം ആചരിച്ചും രാഷ്ട്രപിതാവിനെ സ്‌മരിച്ചു.

പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്‌പചക്രം അർപ്പിച്ചു. തുടർന്ന്‌ പൊലീസ് സേനാവിഭാഗത്തിന്റെ അഭിവാദ്യം സ്വീകരിച്ചു. ചീഫ് സെക്രട്ടറി വി പി ജോയ്‌, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, പൊതുഭരണ അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ തുടങ്ങിയവർ പങ്കെടുത്തു.

നിയമസഭാവളപ്പിലെ ഗാന്ധിപ്രതിമയിൽ നിയമസഭാ സെക്രട്ടറി എ എം ബഷീർ പുഷ്‌പാർച്ചന നടത്തി. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി മനോഹരൻ നായർ പങ്കെടുത്തു. ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ ‘ഗാന്ധി സ്‌മൃതി’ സംഘടിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top