കോവിഡ് റിപ്പോർട്ടിങ് കേരളം രണ്ടാമത്‌



തിരുവനന്തപുരം കോവിഡ്- റിപ്പോർട്ടിങ് മികച്ച രീതിയിൽ ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന് രണ്ടാംസ്ഥാനം. അമേരിക്കയിലെ സ്റ്റാൻഫോഡ്‌ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കംപ്യൂട്ടേഷണൽ ആൻഡ്‌ മാത്തമാറ്റിക്കൽ എൻജിനിയറിങ് നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌. കോവിഡ്- റിപ്പോർട്ടിങ് ഡാറ്റയുടെ ലഭ്യത, അതിന്റെ പ്രാപ്യത, ഉപയോഗക്ഷമത, സ്വകാര്യത എന്നീ നാല്‌ സവിശേഷതയാണ് പഠനവിധേയമാക്കിയത്. ആദ്യത്തെ മൂന്നു റാങ്കിൽ വന്ന സംസ്ഥാനങ്ങളിൽ, വിവരങ്ങളുടെ ചുരുക്കവും രോഗത്തിന്റെ ഗ്രാഫിക്സും ഒരേസമയം നൽകിയ സംസ്ഥാനമാണ് കേരളമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. Read on deshabhimani.com

Related News