29 March Friday

കോവിഡ് റിപ്പോർട്ടിങ് കേരളം രണ്ടാമത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 29, 2020


തിരുവനന്തപുരം
കോവിഡ്- റിപ്പോർട്ടിങ് മികച്ച രീതിയിൽ ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന് രണ്ടാംസ്ഥാനം. അമേരിക്കയിലെ സ്റ്റാൻഫോഡ്‌ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കംപ്യൂട്ടേഷണൽ ആൻഡ്‌ മാത്തമാറ്റിക്കൽ എൻജിനിയറിങ് നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌.

കോവിഡ്- റിപ്പോർട്ടിങ് ഡാറ്റയുടെ ലഭ്യത, അതിന്റെ പ്രാപ്യത, ഉപയോഗക്ഷമത, സ്വകാര്യത എന്നീ നാല്‌ സവിശേഷതയാണ് പഠനവിധേയമാക്കിയത്. ആദ്യത്തെ മൂന്നു റാങ്കിൽ വന്ന സംസ്ഥാനങ്ങളിൽ, വിവരങ്ങളുടെ ചുരുക്കവും രോഗത്തിന്റെ ഗ്രാഫിക്സും ഒരേസമയം നൽകിയ സംസ്ഥാനമാണ് കേരളമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top