കണ്ണൂരിൽ അച്‌ഛനും മകനും കുളത്തിൽ മുങ്ങിമരിച്ചു



കണ്ണൂർ > എച്ചൂരിൽ ബാങ്ക്  സെക്രട്ടറിയും മകനും കുളത്തിൽ മുങ്ങിമരിച്ചു. ഏച്ചൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി പി ഷാജി (50), മകൻ ജ്യോതിർ ആദിത്യ ( 16 ) എന്നിവരാണ് മരിച്ചത്. ബുധൻ   രാവിലെ 7 മണിയോടെയാണ് സംഭവം. മകനെ നീന്തൽ പഠിപ്പിക്കുന്നതിന് വട്ടപ്പൊയിൽ കരിയിലെ കുളത്തിൽ എത്തിയതായിരുന്നു ഇരുവരും . കഴിഞ്ഞ ദിവസങ്ങളിൽ മറ്റൊരാളുടെ കൂടെ വന്ന് കുട്ടി നീന്തൽ പഠിച്ചിരുന്നു. അമ്മ : ഷംന (അസിസ്റ്റന്റ് സെക്രട്ടറി കീഴല്ലൂർ ഗ്രാമ പഞ്ചായത്ത്) സഹോദരൻ : ജഗത്ത് Read on deshabhimani.com

Related News