25 April Thursday

കണ്ണൂരിൽ അച്‌ഛനും മകനും കുളത്തിൽ മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

കണ്ണൂർ > എച്ചൂരിൽ ബാങ്ക്  സെക്രട്ടറിയും മകനും കുളത്തിൽ മുങ്ങിമരിച്ചു. ഏച്ചൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി പി ഷാജി (50), മകൻ ജ്യോതിർ ആദിത്യ ( 16 ) എന്നിവരാണ് മരിച്ചത്. ബുധൻ   രാവിലെ 7 മണിയോടെയാണ് സംഭവം.

മകനെ നീന്തൽ പഠിപ്പിക്കുന്നതിന് വട്ടപ്പൊയിൽ കരിയിലെ കുളത്തിൽ എത്തിയതായിരുന്നു ഇരുവരും . കഴിഞ്ഞ ദിവസങ്ങളിൽ മറ്റൊരാളുടെ കൂടെ വന്ന് കുട്ടി നീന്തൽ പഠിച്ചിരുന്നു. അമ്മ : ഷംന (അസിസ്റ്റന്റ് സെക്രട്ടറി കീഴല്ലൂർ ഗ്രാമ പഞ്ചായത്ത്) സഹോദരൻ : ജഗത്ത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top