കേന്ദ്ര അവഗണന : എൽഡിഎഫ്‌ ധർണ നാളെ ; വൈകിട്ട്‌ അഞ്ചുമുതൽ ഏഴുവരെ



തിരുവനന്തപുരം കേന്ദ്ര അവഗണനയ്ക്കും സംസ്ഥാനത്തെ വൻ വികസന പദ്ധതികൾ തകർക്കാനുള്ള നീക്കത്തിനുമെതിരെ എൽഡിഎഫ്‌ ചൊവ്വാഴ്‌ച ജില്ലാ കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിക്കും. വൈകിട്ട്‌ അഞ്ചുമുതൽ ഏഴുവരെയാണ്‌ ധർണ. തിരുവനന്തപുരത്ത്‌ രാജ്‌ഭവനുമുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.  കൊല്ലം–-കാനം രാജേന്ദ്രൻ, കോഴിക്കോട്‌–- എ വിജയരാഘവൻ, കണ്ണൂർ –-ഇ പി ജയരാജൻ, മലപ്പുറം–- പി കെ ശ്രീമതി, ആലപ്പുഴ–- ടി എം തോമസ്‌ ഐസക്‌, പാലക്കാട്‌–എ കെ ബാലൻ, ഇടുക്കി–-എം എം മണി, എറണാകുളം– പി സി ചാക്കോ, പത്തനംതിട്ട–- മാത്യൂ ടി തോമസ്‌, തൃശൂർ–-കെ പി രാജേന്ദ്രൻ, കാസർകോട്‌ –-പന്ന്യൻ രവീന്ദ്രൻ, കോട്ടയം–- ഡോ. എൻ ജയരാജ്‌, വയനാട്‌–-  രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com

Related News