18 April Thursday

കേന്ദ്ര അവഗണന : എൽഡിഎഫ്‌ ധർണ നാളെ ; വൈകിട്ട്‌ അഞ്ചുമുതൽ ഏഴുവരെ

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021


തിരുവനന്തപുരം
കേന്ദ്ര അവഗണനയ്ക്കും സംസ്ഥാനത്തെ വൻ വികസന പദ്ധതികൾ തകർക്കാനുള്ള നീക്കത്തിനുമെതിരെ എൽഡിഎഫ്‌ ചൊവ്വാഴ്‌ച ജില്ലാ കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിക്കും. വൈകിട്ട്‌ അഞ്ചുമുതൽ ഏഴുവരെയാണ്‌ ധർണ. തിരുവനന്തപുരത്ത്‌ രാജ്‌ഭവനുമുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. 

കൊല്ലം–-കാനം രാജേന്ദ്രൻ, കോഴിക്കോട്‌–- എ വിജയരാഘവൻ, കണ്ണൂർ –-ഇ പി ജയരാജൻ, മലപ്പുറം–- പി കെ ശ്രീമതി, ആലപ്പുഴ–- ടി എം തോമസ്‌ ഐസക്‌, പാലക്കാട്‌–എ കെ ബാലൻ, ഇടുക്കി–-എം എം മണി, എറണാകുളം– പി സി ചാക്കോ, പത്തനംതിട്ട–- മാത്യൂ ടി തോമസ്‌, തൃശൂർ–-കെ പി രാജേന്ദ്രൻ, കാസർകോട്‌ –-പന്ന്യൻ രവീന്ദ്രൻ, കോട്ടയം–- ഡോ. എൻ ജയരാജ്‌, വയനാട്‌–-  രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ഉദ്‌ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top