സിപിഐ എം ജില്ലാ സമ്മേളനം: 
സ്വാഗതസംഘം ഓഫീസ്‌ തുറന്നു



കളമശേരി സിപിഐ എം ജില്ലാ സമ്മേളന സ്വാഗതസംഘം ഓഫീസ് കളമശേരിയിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.  സൗത്ത് കളമശേരിയിൽ പഴയ ദേശീയപാതയിൽ  ടിവിഎസ് സിഗ്നൽ ജങ്ഷനുസമീപമാണ് ഓഫീസ്. ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗം എ എം യൂസഫ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എൻ ഗോപിനാഥ്, വി എം ശശി, ഏരിയ സെക്രട്ടറി കെ ബി വർഗീസ്, എം കെ ബാബു, എ ഡി സുജിൽ, പി എം മുജീബ് റഹ്മാൻ, സി എസ് എ കരീം, ടി ടി രതീഷ്, ബിജു മോഹൻ എന്നിവർ  സംസാരിച്ചു. കളമശേരിയിൽ ഡിസംബർ 14, 15, 16 തീയതികളിലാണ്‌ ജില്ലാ സമ്മേളനം. സമ്മേളനത്തോടനുബന്ധിച്ച്  സെമിനാറുകൾ, കലാസാഹിത്യ മത്സരം, തെരുവുനാടകമത്സരം എന്നിവയുമുണ്ടാകും. Read on deshabhimani.com

Related News