20 April Saturday

സിപിഐ എം ജില്ലാ സമ്മേളനം: 
സ്വാഗതസംഘം ഓഫീസ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021


കളമശേരി
സിപിഐ എം ജില്ലാ സമ്മേളന സ്വാഗതസംഘം ഓഫീസ് കളമശേരിയിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.  സൗത്ത് കളമശേരിയിൽ പഴയ ദേശീയപാതയിൽ  ടിവിഎസ് സിഗ്നൽ ജങ്ഷനുസമീപമാണ് ഓഫീസ്. ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗം എ എം യൂസഫ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എൻ ഗോപിനാഥ്, വി എം ശശി, ഏരിയ സെക്രട്ടറി കെ ബി വർഗീസ്, എം കെ ബാബു, എ ഡി സുജിൽ, പി എം മുജീബ് റഹ്മാൻ, സി എസ് എ കരീം, ടി ടി രതീഷ്, ബിജു മോഹൻ എന്നിവർ  സംസാരിച്ചു.

കളമശേരിയിൽ ഡിസംബർ 14, 15, 16 തീയതികളിലാണ്‌ ജില്ലാ സമ്മേളനം. സമ്മേളനത്തോടനുബന്ധിച്ച്  സെമിനാറുകൾ, കലാസാഹിത്യ മത്സരം, തെരുവുനാടകമത്സരം എന്നിവയുമുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top