കാർ മറിഞ്ഞ്‌ മൂന്നുപേർക്ക്‌ പരിക്ക്‌



കൂത്താട്ടുകുളം എംസി റോഡിൽ ടിബി ജങ്‌ഷനിൽ കാർ നിയന്ത്രണംവിട്ട്‌ മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. കൊട്ടാരക്കര വാളകം ഉമ്മന്നൂർ ശശി വിലാസത്തിൽ സി വേണുകുമാർ (56), പി മീര (55), വി എം ഹരിത (24) എന്നിവർക്കാണ് പരിക്ക്. ഇവരെ കൂത്താട്ടുകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക്‌ ഗുരുതരമല്ലെന്ന്‌ ആശുപത്രി അധികൃതർ അറിയിച്ചു. ഞായർ പകൽ പതിനൊന്നിനാണ്‌ അപകടം. ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതാണ് അപകടകാരണം. കാറിലുണ്ടായിരുന്ന ഒരാളെ ചില്ലുകൾ തകർത്താണ്‌ പുറത്തെടുത്തത്‌. Read on deshabhimani.com

Related News