18 December Thursday

കാർ മറിഞ്ഞ്‌ മൂന്നുപേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023


കൂത്താട്ടുകുളം
എംസി റോഡിൽ ടിബി ജങ്‌ഷനിൽ കാർ നിയന്ത്രണംവിട്ട്‌ മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. കൊട്ടാരക്കര വാളകം ഉമ്മന്നൂർ ശശി വിലാസത്തിൽ സി വേണുകുമാർ (56), പി മീര (55), വി എം ഹരിത (24) എന്നിവർക്കാണ് പരിക്ക്. ഇവരെ കൂത്താട്ടുകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക്‌ ഗുരുതരമല്ലെന്ന്‌ ആശുപത്രി അധികൃതർ അറിയിച്ചു.
ഞായർ പകൽ പതിനൊന്നിനാണ്‌ അപകടം. ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതാണ് അപകടകാരണം. കാറിലുണ്ടായിരുന്ന ഒരാളെ ചില്ലുകൾ തകർത്താണ്‌ പുറത്തെടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top