നഗരമധ്യത്തിൽ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമം; അതിഥി തൊഴിലാളി പിടിയിൽ



തിരുവനന്തപുരം > അട്ടക്കുളങ്ങരയിൽ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഉച്ചയ്‌ക്ക്‌ ഒരുമണിയോടെയായിരുന്നു സംഭവം. നഗരമധ്യത്തിൽ റോഡിലൂടെ നടക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടാണ്‌  പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്‌. തുടർന്ന്‌ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾക്ക്‌ മാനസിക പ്രശ്‌നമുള്ളതായി സംശയിക്കുന്നു. Read on deshabhimani.com

Related News