ഇരുണ്ടനാളുകളിലെ 
കൊടിയ പീഡനങ്ങൾ ഓർമിച്ച്‌...

അടിയന്തരാവസ്ഥയിലെ രാഷ്ട്രീയ തടവുകാരുടെ സംഗമം കൊച്ചിയിൽ മുതിർന്ന സിപിഐ എം നേതാവ്‌ 
കെ എൻ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു


കൊച്ചി ‘പുതിയ തടവുകാരെ എല്ലാവരെയും നടത്തിക്കൊണ്ടുവന്നപ്പോൾ രണ്ടു കാലിലും മർദനമേറ്റ്‌ അവശനായ പിണറായി വിജയനെ എടുത്താണ്‌ ജയിലിൽ എത്തിച്ചത്‌’. അടിയന്തരാവസ്ഥയിൽ കണ്ണൂർ സെൻട്രൽ ജയിലിൽ പിണറായി വിജയന്റെ സഹതടവുകാരൻ എബ്രഹാം മാനുവൽ അന്നത്തെ നാളുകൾ ഓർമിച്ചു. അടിയന്തരാവസ്ഥയിൽ മിസ, ഡിഐആർ തടവുകാരായി ജയിലിലായവരുടെ സംഗമത്തിലാണ്‌ ജനാധിപത്യത്തിന്റെ ഇരുണ്ടനാളുകളിലെ കൊടിയ പീഡനങ്ങൾ പലരും ഓർത്തെടുത്തത്‌. അടിയന്തരാവസ്ഥയുടെ 47–-ാം വാർഷികത്തിൽ തമ്പാൻ തോമസ്‌ ഫൗണ്ടേഷനാണ്‌ എറണാകുളം ചിലവന്നൂരിലെ ഹാളിൽ  ‘ജയിൽപ്പക്ഷികളുടെ സംഗമം’ എന്ന കൂട്ടായ്‌മ സംഘടിപ്പിച്ചത്‌. ഇന്ദിരാഗാന്ധിയുടെ കാലത്തെ അടിയന്തരാവസ്ഥയുടേതുപോലെ ജനാധിപത്യവിരുദ്ധമായ കാര്യങ്ങളിലേക്കാണ്‌ രാജ്യത്തിന്റെ ഭാവി പോകുന്നതെന്ന്‌ സംഗമം ഉദ്‌ഘാടനം ചെയ്‌ത കെ എൻ രവീന്ദ്രനാഥ്‌ പറഞ്ഞു. എം കെ പ്രേംനാഥ്‌ അധ്യക്ഷനായി.അഡ്വ. തമ്പാൻ തോമസ്‌, കെ എ അലി അക്‌ബർ, കെ പി ജോബ്‌, സി എസ്‌ ദിവാകരൻ, സി കെ ദാമോദരൻ, ഗ്രോ വാസു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News