23 April Tuesday

ഇരുണ്ടനാളുകളിലെ 
കൊടിയ പീഡനങ്ങൾ ഓർമിച്ച്‌...

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

അടിയന്തരാവസ്ഥയിലെ രാഷ്ട്രീയ തടവുകാരുടെ സംഗമം കൊച്ചിയിൽ മുതിർന്ന സിപിഐ എം നേതാവ്‌ 
കെ എൻ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു



കൊച്ചി
‘പുതിയ തടവുകാരെ എല്ലാവരെയും നടത്തിക്കൊണ്ടുവന്നപ്പോൾ രണ്ടു കാലിലും മർദനമേറ്റ്‌ അവശനായ പിണറായി വിജയനെ എടുത്താണ്‌ ജയിലിൽ എത്തിച്ചത്‌’. അടിയന്തരാവസ്ഥയിൽ കണ്ണൂർ സെൻട്രൽ ജയിലിൽ പിണറായി വിജയന്റെ സഹതടവുകാരൻ എബ്രഹാം മാനുവൽ അന്നത്തെ നാളുകൾ ഓർമിച്ചു. അടിയന്തരാവസ്ഥയിൽ മിസ, ഡിഐആർ തടവുകാരായി ജയിലിലായവരുടെ സംഗമത്തിലാണ്‌ ജനാധിപത്യത്തിന്റെ ഇരുണ്ടനാളുകളിലെ കൊടിയ പീഡനങ്ങൾ പലരും ഓർത്തെടുത്തത്‌. അടിയന്തരാവസ്ഥയുടെ 47–-ാം വാർഷികത്തിൽ തമ്പാൻ തോമസ്‌ ഫൗണ്ടേഷനാണ്‌ എറണാകുളം ചിലവന്നൂരിലെ ഹാളിൽ  ‘ജയിൽപ്പക്ഷികളുടെ സംഗമം’ എന്ന കൂട്ടായ്‌മ സംഘടിപ്പിച്ചത്‌.

ഇന്ദിരാഗാന്ധിയുടെ കാലത്തെ അടിയന്തരാവസ്ഥയുടേതുപോലെ ജനാധിപത്യവിരുദ്ധമായ കാര്യങ്ങളിലേക്കാണ്‌ രാജ്യത്തിന്റെ ഭാവി പോകുന്നതെന്ന്‌ സംഗമം ഉദ്‌ഘാടനം ചെയ്‌ത കെ എൻ രവീന്ദ്രനാഥ്‌ പറഞ്ഞു. എം കെ പ്രേംനാഥ്‌ അധ്യക്ഷനായി.അഡ്വ. തമ്പാൻ തോമസ്‌, കെ എ അലി അക്‌ബർ, കെ പി ജോബ്‌, സി എസ്‌ ദിവാകരൻ, സി കെ ദാമോദരൻ, ഗ്രോ വാസു എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top