തൃക്കാക്കരയിൽ കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും 
സിപിഐ എമ്മിനൊപ്പം



തൃക്കാക്കര തൃക്കാക്കരയിൽ പ്രാദേശിക കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം 18 പേർ സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. തൃക്കാക്കര 23–--ാം വാർഡ് കമ്പിവേലിക്കകത്താണ് കോൺഗ്രസ് നേതാക്കൾ കുടുംബസമേതം സിപിഐ എമ്മിനൊപ്പം ചേർന്നത്. ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറിയും കോൺഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ സി എം നിഷാദിന്റെയും നിഷാദിന്റെ ഭാര്യയും മുൻ യുഡിഎഫ്‌ കൗൺസിലറും മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമായ ജെഷീനയുടെയും നേതൃത്വത്തിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ എസ് സിറാജ്, റിജോ റോയി, ഐഎൻടിയുസി മോട്ടോർ തൊഴിലാളി യൂണിയൻ നേതാക്കളായ റോബിൻ റോയ്, മിഥുൻ ഷിലൻ, ഷിബിൻ ആന്റണി, ടി എസ് സുധീഷ്, കെ എക്സ് ജോസഫ്, സനീഷ് സലിം എന്നിവരടക്കമുള്ളവരാണ്‌ സിപിഐ എമ്മിനൊപ്പം അണിചേർന്നത്‌. പാർടിയിലേക്ക് വന്നവരെ  സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ രക്തഹാരം അണിയിച്ച് പതാക നൽകി സ്വീകരിച്ചു.  സ്വീകരണത്തിന് സി എം നിഷാദ് നന്ദി പറഞ്ഞു. വർഗീയതയെ നേരിടാൻ സിപിഐ എമ്മിനേ കഴിയൂയെന്നും പ്രവർത്തകർക്കൊപ്പം അവസാനംവരെ കൂടെനിൽക്കുന്ന പാർടി സിപിഐ എം ആണെന്നും സി എം നിഷാദ് പറഞ്ഞു. ചടങ്ങിൽ എൽഡിഎഫ്‌ നേതാക്കളായ ആർ അനിൽകുമാർ, പ്രിൻസി കുര്യാക്കോസ്, എ എ അൻഷാദ്, ഷാജി മുഹമ്മദ്, വി വസീഫ്, പി മമ്മികുട്ടി എംഎൽഎ, കെ എം അഷ്റഫ്, സി പി സാജൽ, കെ എ നജീബ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News