18 April Thursday

തൃക്കാക്കരയിൽ കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും 
സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022


തൃക്കാക്കര
തൃക്കാക്കരയിൽ പ്രാദേശിക കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം 18 പേർ സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. തൃക്കാക്കര 23–--ാം വാർഡ് കമ്പിവേലിക്കകത്താണ് കോൺഗ്രസ് നേതാക്കൾ കുടുംബസമേതം സിപിഐ എമ്മിനൊപ്പം ചേർന്നത്.

ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറിയും കോൺഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ സി എം നിഷാദിന്റെയും നിഷാദിന്റെ ഭാര്യയും മുൻ യുഡിഎഫ്‌ കൗൺസിലറും മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമായ ജെഷീനയുടെയും നേതൃത്വത്തിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ എസ് സിറാജ്, റിജോ റോയി, ഐഎൻടിയുസി മോട്ടോർ തൊഴിലാളി യൂണിയൻ നേതാക്കളായ റോബിൻ റോയ്, മിഥുൻ ഷിലൻ, ഷിബിൻ ആന്റണി, ടി എസ് സുധീഷ്, കെ എക്സ് ജോസഫ്, സനീഷ് സലിം എന്നിവരടക്കമുള്ളവരാണ്‌ സിപിഐ എമ്മിനൊപ്പം അണിചേർന്നത്‌. പാർടിയിലേക്ക് വന്നവരെ  സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ രക്തഹാരം അണിയിച്ച് പതാക നൽകി സ്വീകരിച്ചു. 

സ്വീകരണത്തിന് സി എം നിഷാദ് നന്ദി പറഞ്ഞു. വർഗീയതയെ നേരിടാൻ സിപിഐ എമ്മിനേ കഴിയൂയെന്നും പ്രവർത്തകർക്കൊപ്പം അവസാനംവരെ കൂടെനിൽക്കുന്ന പാർടി സിപിഐ എം ആണെന്നും സി എം നിഷാദ് പറഞ്ഞു.

ചടങ്ങിൽ എൽഡിഎഫ്‌ നേതാക്കളായ ആർ അനിൽകുമാർ, പ്രിൻസി കുര്യാക്കോസ്, എ എ അൻഷാദ്, ഷാജി മുഹമ്മദ്, വി വസീഫ്, പി മമ്മികുട്ടി എംഎൽഎ, കെ എം അഷ്റഫ്, സി പി സാജൽ, കെ എ നജീബ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top