ഓവുകള്‍ അടഞ്ഞു; നേര്യമംഗലം
പാലത്തില്‍ വെള്ളക്കെട്ട്



കവളങ്ങാട് നേര്യമംഗലം പാലത്തിലെ ഓവുകൾ അടഞ്ഞതിനാൽ വെള്ളക്കെട്ട് രൂക്ഷമായി. പാലത്തിൽനിന്ന്‌ വെള്ളം പുറത്തേക്ക് പോകേണ്ട എട്ടോളം ഓവുകളിൽ ചിലത് അടഞ്ഞതാണ് വെള്ളക്കെട്ടിന്‌ കാരണം. ഇതോടെ ഇഞ്ചത്തൊട്ടി, കാഞ്ഞിരവേലി പ്രദേശത്തുള്ള സ്‌കൂൾ വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർ നേര്യമംഗലത്തെത്താൻ ബുദ്ധിമുട്ടുന്നു. വാഹനങ്ങൾ പോകുമ്പോൾ ദേഹത്ത് വെള്ളം തെറിക്കുന്നത് നിത്യസംഭവമാണ്. നിരവധി വിനോദസഞ്ചാരികൾ മൂന്നാറിലേക്ക് പോകുന്നത് ഇതുവഴിയാണ്‌. Read on deshabhimani.com

Related News