നാടിന്റെ ഉള്ളുതൊട്ട് കവളങ്ങാട്



കവളങ്ങാട് സിപിഐ എം സംസ്ഥാന സമ്മേളനത്തിനും 23–ാം പാർടി കോൺഗ്രസിനും അഭിവാദ്യമർപ്പിച്ച് സിപിഐ എം കവളങ്ങാട് ഏരിയ കമ്മിറ്റി ഇറക്കിയത് പ്രാദേശിക വിഷയങ്ങളിലൂന്നിയ വ്യത്യസ്തതയാർന്ന പോസ്റ്ററുകൾ. ഏരിയ അതിർത്തിയും എറണാകുളം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുകയും ചെയ്യുന്ന നേര്യമംഗലം പാലത്തിന്റെ ആകാശദൃശ്യമാണ് അവയിലൊന്ന്.   1935 മാർച്ച് രണ്ടിന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് ഉദ്ഘാടനം ചെയ്തതാണ് പാലം. ഇന്ത്യലെ ആദ്യ സമ്പൂർണ സാക്ഷരതാ ഗ്രാമമായ പോത്താനിക്കാട് സ്ഥാപിച്ചിരിക്കുന്ന സ്ത്രീയുടെ ശിൽപ്പം, നേര്യമംഗലം സ്വദേശിനിയും നെല്ലിമറ്റം കലാഗൃഹത്തിലെ നൃത്തവിദ്യാർഥിനിയുമായ നിഖില സതീഷിന്റെ നൃത്തവേഷത്തിലുള്ള ചിത്രം, ഫോറസ്റ്റ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ തൊഴിലാളികൾ മരം ചുമക്കുന്നത് അടക്കമുള്ള പോസ്റ്ററുകളും ഇറക്കിയിട്ടുണ്ട്. വേറിട്ട പോസ്റ്ററുകൾ നവമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. Read on deshabhimani.com

Related News