25 April Thursday

നാടിന്റെ ഉള്ളുതൊട്ട് കവളങ്ങാട്

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022



കവളങ്ങാട്
സിപിഐ എം സംസ്ഥാന സമ്മേളനത്തിനും 23–ാം പാർടി കോൺഗ്രസിനും അഭിവാദ്യമർപ്പിച്ച് സിപിഐ എം കവളങ്ങാട് ഏരിയ കമ്മിറ്റി ഇറക്കിയത് പ്രാദേശിക വിഷയങ്ങളിലൂന്നിയ വ്യത്യസ്തതയാർന്ന പോസ്റ്ററുകൾ. ഏരിയ അതിർത്തിയും എറണാകുളം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുകയും ചെയ്യുന്ന നേര്യമംഗലം പാലത്തിന്റെ ആകാശദൃശ്യമാണ് അവയിലൊന്ന്.


 

1935 മാർച്ച് രണ്ടിന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് ഉദ്ഘാടനം ചെയ്തതാണ് പാലം. ഇന്ത്യലെ ആദ്യ സമ്പൂർണ സാക്ഷരതാ ഗ്രാമമായ പോത്താനിക്കാട് സ്ഥാപിച്ചിരിക്കുന്ന സ്ത്രീയുടെ ശിൽപ്പം, നേര്യമംഗലം സ്വദേശിനിയും നെല്ലിമറ്റം കലാഗൃഹത്തിലെ നൃത്തവിദ്യാർഥിനിയുമായ നിഖില സതീഷിന്റെ നൃത്തവേഷത്തിലുള്ള ചിത്രം, ഫോറസ്റ്റ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ തൊഴിലാളികൾ മരം ചുമക്കുന്നത് അടക്കമുള്ള പോസ്റ്ററുകളും ഇറക്കിയിട്ടുണ്ട്. വേറിട്ട പോസ്റ്ററുകൾ നവമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top