‘കൂട്ടുവേഷങ്ങള്‍’ക്ക് 
മ്യൂണിക്ക് പുരസ്കാരം



കൊച്ചി മികച്ച സം​ഗീത ഹ്രസ്വചിത്രത്തിനുള്ള മ്യൂണിക്ക് പുരസ്കാരം രമേശ് വർമ സംവിധാനം ചെയ്ത ‘കൂട്ടുവേഷങ്ങൾ’ നേടി. നിരവധി വിദേശ സം​ഗീത ഹ്രസ്വചിത്രങ്ങളെ പിന്നിലാക്കിയാണ് പുരസ്കാര നേട്ടം.  പി കെ മുരളീകൃഷ്ണന്റെ രചനയ്ക്ക് സജിത് പള്ളിപ്പുറം സം​ഗീതം നൽകിയ ‘രാവിനെ പ്രിയതരമാക്കിയ...' പ​ദത്തിന്റെ ദൃശ്യാവിഷ്കാരമാണിത്. സുനിലാല്‍ ചേര്‍ത്തലയാണ് പശ്ചാത്തലസം​ഗീതം. ഫാക്ട് പത്മനാഭനും കോട്ടക്കല്‍ നന്ദകുമാരനുമാണ് പ്രധാനവേഷത്തിലെത്തുന്നത്. ഏഴുമിനിറ്റാണ് ദൈർഘ്യം.  ഉണ്ണിക്കൃഷ്ണൻ യവനികയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ. Read on deshabhimani.com

Related News