20 April Saturday

‘കൂട്ടുവേഷങ്ങള്‍’ക്ക് 
മ്യൂണിക്ക് പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022


കൊച്ചി
മികച്ച സം​ഗീത ഹ്രസ്വചിത്രത്തിനുള്ള മ്യൂണിക്ക് പുരസ്കാരം രമേശ് വർമ സംവിധാനം ചെയ്ത ‘കൂട്ടുവേഷങ്ങൾ’ നേടി. നിരവധി വിദേശ സം​ഗീത ഹ്രസ്വചിത്രങ്ങളെ പിന്നിലാക്കിയാണ് പുരസ്കാര നേട്ടം.  പി കെ മുരളീകൃഷ്ണന്റെ രചനയ്ക്ക് സജിത് പള്ളിപ്പുറം സം​ഗീതം നൽകിയ ‘രാവിനെ പ്രിയതരമാക്കിയ...' പ​ദത്തിന്റെ ദൃശ്യാവിഷ്കാരമാണിത്. സുനിലാല്‍ ചേര്‍ത്തലയാണ് പശ്ചാത്തലസം​ഗീതം. ഫാക്ട് പത്മനാഭനും കോട്ടക്കല്‍ നന്ദകുമാരനുമാണ് പ്രധാനവേഷത്തിലെത്തുന്നത്. ഏഴുമിനിറ്റാണ് ദൈർഘ്യം.  ഉണ്ണിക്കൃഷ്ണൻ യവനികയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top