വിമാനത്തിലെ ആക്രമണശ്രമം : പ്രതികളുടെ കസ്റ്റഡി : 
ഇന്ന്‌ പരിഗണിക്കും



തിരുവനന്തപുരം    മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം തിങ്കളാഴ്‌ച പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ്‌ കോടതിയാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരായ ഫർസീൻ മജീദ്‌, നവീൻകുമാർ, സുനിത്‌കുമാർ എന്നിവരാണ്‌ കേസിലെ പ്രതികൾ. സംഭവത്തിന്‌ ദൃക്‌സാക്ഷിയായ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജനടക്കമുള്ളവരുടെ മൊഴി അടുത്ത ദിവസം പ്രത്യേകാന്വേഷക സംഘം രേഖപ്പെടുത്തും. വിമാന യാത്രക്കാരുടെയും മൊഴിയെടുക്കും. യാത്രക്കാരുടെ പട്ടിക ഇൻഡിഗോ വിമാനക്കമ്പനിയിൽനിന്ന്‌ ലഭ്യമാക്കി.  പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായമുണ്ടോയെന്നതും പരിശോധിക്കും. Read on deshabhimani.com

Related News