18 April Thursday

വിമാനത്തിലെ ആക്രമണശ്രമം : പ്രതികളുടെ കസ്റ്റഡി : 
ഇന്ന്‌ പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022


തിരുവനന്തപുരം   
മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം തിങ്കളാഴ്‌ച പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ്‌ കോടതിയാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരായ ഫർസീൻ മജീദ്‌, നവീൻകുമാർ, സുനിത്‌കുമാർ എന്നിവരാണ്‌ കേസിലെ പ്രതികൾ. സംഭവത്തിന്‌ ദൃക്‌സാക്ഷിയായ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജനടക്കമുള്ളവരുടെ മൊഴി അടുത്ത ദിവസം പ്രത്യേകാന്വേഷക സംഘം രേഖപ്പെടുത്തും. വിമാന യാത്രക്കാരുടെയും മൊഴിയെടുക്കും.

യാത്രക്കാരുടെ പട്ടിക ഇൻഡിഗോ വിമാനക്കമ്പനിയിൽനിന്ന്‌ ലഭ്യമാക്കി.  പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായമുണ്ടോയെന്നതും പരിശോധിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top