615 കിലോമീറ്റർ പാത ഇരട്ടിപ്പിച്ചിട്ടും വേഗത്തിൽ മാറ്റമില്ല



തിരുവനന്തപുരം തിരുവനന്തപുരം–- മംഗലാപുരം സെക്‌ഷനിൽ  615 കിലോമീറ്റർ പാത ഇരട്ടിപ്പിക്കൽ റെയിൽവേ പൂർത്തിയാക്കിയിട്ടും ട്രെയിനിന്റെ വേ​ഗത്തിൽ മാറ്റമില്ല. ഈ സെക്‌ഷനിൽ ബാക്കിയുള്ള 19 കിലോമീറ്റർ പാതകൂടി ഇരട്ടിപ്പിച്ചാലും വേ​ഗം കൂടില്ലെന്ന് വിദ​ഗ്​ധർ പറയുന്നു. കേരളത്തിലോടുന്ന ട്രെയിനുകളുടെ ശരാശരി വേഗം 40– -60 കിലോമീറ്ററാണ്. രാജധാനിയും ജനശതാബ്ദിയും മാത്രമാണ് 60–- 80 കിലോമീറ്റർ വേ​ഗത്തിൽ ഓടുന്നത്. നിലവിലുള്ള പാതയ്ക്കു സമാന്തരമായി അതേ വളവുകളും തിരിവുകളും നിലനിർത്തിയാണ് റെയിൽവേയുടെ പാത ഇരട്ടിപ്പിക്കൽ. ഇത് പ്രായോ​ഗികമല്ലെന്നാണ്  വിദ​ഗ്​ധർ പറയുന്നത്. എറണാകുളംമുതൽ വടക്കോട്ട്‌ ഇരട്ടപ്പാതയാണെങ്കിലും ട്രെയിനുകളുടെ വേഗം കൂട്ടാനായിട്ടില്ല.  ഏറ്റവും കൂടുതൽ ട്രെയിൻ ഓടുന്ന എറണാകുളം–- ഷൊർണൂർ മേഖലയിൽ കുറഞ്ഞ വേഗത്തിലേ ട്രെയിൻ ഓടിക്കാനാകുന്നുള്ളൂ. ഈ മേഖലയിൽ മൂന്നാം പാതയ്ക്കുള്ള ശ്രമം നടന്നെങ്കിലും സ്ഥലം കിട്ടാനില്ലാത്തതടക്കം നിരവധി പ്രശ്നങ്ങളുണ്ട്.  അതിനാലാണ് മൂന്നും നാലും പാത സമാന്തരമായി നിർമിച്ച്‌ അർധ അതിവേഗ ട്രെയിൻ ഓടിക്കാനുള്ള കേരളത്തിന്റെ നിർദേശം റെയിൽവേ തത്വത്തിൽ അംഗീകരിച്ചത്. Read on deshabhimani.com

Related News