26 April Friday

615 കിലോമീറ്റർ പാത ഇരട്ടിപ്പിച്ചിട്ടും വേഗത്തിൽ മാറ്റമില്ല

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022



തിരുവനന്തപുരം
തിരുവനന്തപുരം–- മംഗലാപുരം സെക്‌ഷനിൽ  615 കിലോമീറ്റർ പാത ഇരട്ടിപ്പിക്കൽ റെയിൽവേ പൂർത്തിയാക്കിയിട്ടും ട്രെയിനിന്റെ വേ​ഗത്തിൽ മാറ്റമില്ല. ഈ സെക്‌ഷനിൽ ബാക്കിയുള്ള 19 കിലോമീറ്റർ പാതകൂടി ഇരട്ടിപ്പിച്ചാലും വേ​ഗം കൂടില്ലെന്ന് വിദ​ഗ്​ധർ പറയുന്നു.
കേരളത്തിലോടുന്ന ട്രെയിനുകളുടെ ശരാശരി വേഗം 40– -60 കിലോമീറ്ററാണ്. രാജധാനിയും ജനശതാബ്ദിയും മാത്രമാണ് 60–- 80 കിലോമീറ്റർ വേ​ഗത്തിൽ ഓടുന്നത്.

നിലവിലുള്ള പാതയ്ക്കു സമാന്തരമായി അതേ വളവുകളും തിരിവുകളും നിലനിർത്തിയാണ് റെയിൽവേയുടെ പാത ഇരട്ടിപ്പിക്കൽ. ഇത് പ്രായോ​ഗികമല്ലെന്നാണ്  വിദ​ഗ്​ധർ പറയുന്നത്.

എറണാകുളംമുതൽ വടക്കോട്ട്‌ ഇരട്ടപ്പാതയാണെങ്കിലും ട്രെയിനുകളുടെ വേഗം കൂട്ടാനായിട്ടില്ല.  ഏറ്റവും കൂടുതൽ ട്രെയിൻ ഓടുന്ന എറണാകുളം–- ഷൊർണൂർ മേഖലയിൽ കുറഞ്ഞ വേഗത്തിലേ ട്രെയിൻ ഓടിക്കാനാകുന്നുള്ളൂ. ഈ മേഖലയിൽ മൂന്നാം പാതയ്ക്കുള്ള ശ്രമം നടന്നെങ്കിലും സ്ഥലം കിട്ടാനില്ലാത്തതടക്കം നിരവധി പ്രശ്നങ്ങളുണ്ട്.  അതിനാലാണ് മൂന്നും നാലും പാത സമാന്തരമായി നിർമിച്ച്‌ അർധ അതിവേഗ ട്രെയിൻ ഓടിക്കാനുള്ള കേരളത്തിന്റെ നിർദേശം റെയിൽവേ തത്വത്തിൽ അംഗീകരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top